ഹേ​മ​ന്ത് സോ​റ​ൻ അ​റ​സ്റ്റി​ലാ​യാ​ൽ ഭാ​ര്യ ക​ൽ​പ​ന സോ​റ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും
ഹേ​മ​ന്ത് സോ​റ​ൻ അ​റ​സ്റ്റി​ലാ​യാ​ൽ ഭാ​ര്യ ക​ൽ​പ​ന സോ​റ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും
Wednesday, January 31, 2024 6:12 AM IST
റാ​ഞ്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്താ​ൽ സോ​റ​ന്‍റെ ഭാ​ര്യ ക​ൽ​പ​ന സോ​റ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച പാ​ർ​ട്ടി​യു​ടെ അ​ടു​ത്ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഭൂ​മി കും​ഭ​കോ​ണം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​ക​ളി​ൽ ഹേ​മ​ന്ത് സോ​റ​നെ ഇ​ഡി ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ഡി സോ​റ​നെ അ​റ​സ്റ്റ് ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ക​ൽ​പ​ന​യെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.


ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ സോ​റ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണം നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ എം​എ​ൽ​എ​മാ​രും ഈ ​അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ചു.

“ഞ​ങ്ങ​ൾ, സ​ഖ്യ​ത്തി​ലെ എ​ല്ലാ എം​എ​ൽ​എ​മാ​രും മു​ഖ്യ​മ​ന്ത്രി​യെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു,” കോ​ൺ​ഗ്ര​സി​ൽ നി​ന്നു​ള്ള സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി ബ​ന്ന ഗു​പ്ത ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<